തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മലയാളി മരിച്ചു

റിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് തൃശൂർ സ്വദേശി റിയാദിൽ മരിച്ചു.

കോതപ്പറമ്പ് സ്വദേശി പാണ്ടപ്പറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. റിയാദിലെ ബത് ഹയിൽ കഴിഞ്ഞ രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്.

ഗ്യാസ് സ്റ്റൗ കത്തിച്ച് അതിനുമുകളിൽ  കെറ്റിലിൽ വെള്ളം ചൂടാക്കി തലയിൽ പുതപ്പിട്ടു ആവി കൊള്ളുകയായിരുന്നു ഇദ്ദേഹം.

എന്നാൽ ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയും ശരീരമാസകലം പൊള്ളലേൽക്കുകയുമായിരുന്നു. റൂമിലെ മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് റിയാദിൽ തന്നെ മറവു ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്