തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹജ്ജിനെത്തിയ മലയാളി തീർഥാടക ഹറമിൽ കുഴഞ്ഞ് വീണ് മരിച്ചു

മക്ക:വിശുദ്ധ ഹജ്ജ് കർമ്മത്തിനായി നാട്ടിൽ നിന്നെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞ് വീണ് മരിച്ചു.

തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദയാണ് (64) മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപിൽ ബുധനാഴ്ചയാണ് ഇവരെത്തിയത്.

ഉംറ കർമ്മം പൂർത്തിയാക്കിയിരുന്ന ഇവർ വ്യാഴാഴ്ച വൈകുന്നേരം ഹറമിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

ഭർത്താവ് ബീരാൻ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് വെള്ളിയാഴ്ച മക്കയിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്