Friday, May 17, 2024
OmanSaudi ArabiaTop Stories

സൗദി-ഒമാൻ ഏകീകൃത വിസ; വിദേശികൾക്ക് വലിയ അനുഗ്രഹമാകും

വിനോദസഞ്ചാരമേഖലയിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള സൗദി ഒമാൻ ടൂറിസം മന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ രൂപപ്പെട്ട പദ്ധതികൾ വിദേശികൾക്ക് വലിയ അനുഗ്രഹമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇരു രാജ്യങ്ങളിലേക്കും ഏകീകൃത വിസ, സംയുക്ത ടൂറിസം കലണ്ടർ, ഉല്ലാസ യാത്രകൾ തുടങ്ങിയ പദ്ധതികൾ വിദേശ ടൂറിസ്റ്റുകളെ ഇരു രാജ്യങ്ങളിലേക്കും ഒരുപോലെ ആകർഷിപ്പിക്കാൻ സഹായകരമാകും.

ഏകീകൃത ടൂറിസം വിസയിലൂടെ, പ്രവാസികൾക്ക് രണ്ടു രാജ്യങ്ങളിലും കഴിയുന്ന തങ്ങളുടെ കുടുംബങ്ങളെ ഒരൊറ്റ വിസയിൽ തന്നെ വന്ന് സന്ദർശിക്കാൻ കഴിയും.

സൗദി – ഒമാൻ കരമാർഗ്ഗമുള്ള ദൈർഘ്യം കുറഞ്ഞതും ഈ അവസരത്തിൽ ഏറെ ഉപകാരപ്പെടും എന്നാണ് വിലയിരുത്തൽ.

ടൂറിസം മേഖലക്ക് പുറമേ വാണിജ്യ നിക്ഷേപ മേഖലകൾ അടക്കം വിവിധ തലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കാനാണു ധാരണ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്