Friday, May 17, 2024
Saudi ArabiaTop StoriesTravel

സൗദികൾ വെടിവെച്ച് വീഴ്ത്തിയ അമേരിക്കൻ വിമാനം; വീഡിയോ കാണാം

സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ കടൽ തീരത്തുള്ള റാസ് അൽ ശൈഖ് ബീച്ചിൽ തകർന്നു കിടക്കുന്ന ഒരു അമേരിക്കൻ നിർമ്മിത വിമാനമുണ്ട്.

ആകാശത്തിലൂടെയും വെള്ളത്തിലൂടെയും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന കാറ്റലിന എന്ന സീപ്ലെയിനാണ് സൗദിക്കകത്ത് ടിരാൻ കടലിടുക്കിന്റെ തീരത്ത് തകർന്നു കിടക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ച ഈ വിമാനം അമേരിക്കൻ വ്യവസായിയായിരുന്ന തോമസ് കെന്റൽ വാങ്ങുകയും കുടുംബത്തോടൊപ്പം അതിൽ ലോകം ചുറ്റിക്കറങ്ങാൻ ആരംഭിക്കുകയും ചെയ്തു.

ഈജിപ്ത് സന്ദർശിച്ചതിന് ശേഷം ഇറാഖിലേക്കുള്ള വഴിമദ്ധ്യേ ചെങ്കടലിന്റെ മനോഹരമായ കാഴ്ചകൾ കാണാനായി ഇവർ സൗദിയുടെ അതിർത്തിക്കകത്ത് റാസ് അൽ ശൈഖ് ഹമീദ് ബീച്ചിൽ വിമാനമിറക്കി. 1960 മാർച്ച് മാസം നോമ്പുകാലത്തായിരുന്നു അത്.

എന്നാൽ ഇവർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഇസ്രായേലും ഈജിപ്തും തമ്മിൽ സങ്കർഷം നിലനിൽക്കുന്ന സമയമായിരുന്നു അത്. അത്കൊണ്ട് തന്നെ ചെങ്കടലിന്റെ തീരം മുഴുവൻ സൗദി പട്ടാളത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ശത്രുക്കളാണെന്ന് കരുതി സൗദി സൈന്യത്തെ സഹായിച്ചിരുന്ന നാട്ടുകാരായ സൗദികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയും, മുന്നൂറോളം വെടിയുണ്ടകൾ ഏറ്റുവാങ്ങിയ വിമാനം പറത്താൻ കഴിയാത്ത വിധം തകരുകയും ചെയ്തു.

ഇതോടെ സൗദി സൈന്യത്തിന് മുൻപിൽ കീഴടങ്ങിയ ഇവരെ മരുഭൂമിയിലുള്ള പട്ടാള ക്യാംപിലേക്ക് കൊണ്ടുപോയി. തുടർന്ന് നടന്ന പരിശോധനയിൽ അമേരിക്കൻ പൗരന്മാരാണ് ഇവർ എന്ന് മനസ്സിലാക്കിയ സൈന്യം ഇവരെ ജിദ്ദയിലുള്ള അമേരിക്കൻ എംബസിക്ക് കൈമാറി.

കാലമേറെ ചെന്നെങ്കിലും, ആ ചരിത്ര സംഭവത്തിന്റെ സ്മാരകമായി ഇന്നും നിലനിൽക്കുന്ന കാറ്റലിന സീപ്ലെയിനിന്റെ ദൃശ്യങ്ങൾ കാണാം👇