കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ്(32) മരിച്ചത്.
ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസിലില്‍ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സുഹൃത്തുക്കളും റിജാല്‍ അല്‍മയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.
കൂടെ ഉണ്ടായിരുന്ന ആക്കോട് സ്വദേശി ഫജര്‍, മുക്കം സ്വദേശി മുജീബ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും ഒരേ കമ്പനി ജീവനക്കാരാണ്.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. ആറുമാസം മുമ്പാണ് പുതിയ വിസയില്‍ വീണ്ടും സൗദിയിൽ തിരിച്ചെത്തിയത്.
സഹബൈന്‍ റിജാല്‍ അല്‍മ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സഹോദരങ്ങളായ അമീറുദ്ദീന്‍, ശംസുദ്ദീന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ അസീറിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരന്‍ ഖാദര്‍ ദമാമില്‍നിന്ന് എത്തിയിട്ടുണ്ട്.
ചുള്ളിക്കാപറമ്പ് അക്കരപറമ്പിൽ ആലിക്കുട്ടി കാക്കയുടെയും കൊടിയത്തൂർ കാവിൽ എറക്കോടൻ ആയിശുമ്മ യുടെയും മകനാണ്. ഭാര്യ ഫസീഹ, മക്കള്‍ മുഹമ്മദ് സയ്യാന്‍(5) ആയിശ നഹറ(2)
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
