സൗദിയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ സ്വാലിഹ് ബിൻ സഈദ് അൽ കർബി എന്ന ഭീകരനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അൽ വദീഅ ചെക്ക് പോസ്റ്റിലെ ഭീകരരുടെ ഓപറേഷൻ മറച്ചു വെച്ച പ്രതി ഭീകര സംഘടനയിലെ അംഗമായിരുന്നു.
മറ്റുള്ള മുസ് ലിംകളെ അവിശ്വാസികളായി കരുതുന്ന തക്ഫീരി ചിന്താ ഗതിയുണ്ടായിരുന്ന പ്രതി ഭീകര പ്രവർത്തനത്തിനു ഫണ്ട് നൽകുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്തിരുന്നു.
യമനിൽ അക്രമങ്ങളിൽ പങ്കെടുത്ത പ്രതി ആയുധ പരിശീലനം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനാൽ കോടതി വധശിക്ഷ വിധിക്കുകയും റോയൽ കൊർട്ട് വിധി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
2014 ജൂലൈയിലായിരുന്നു സൗദി യമൻ അതിർത്തി ചെക്പോസ്റ്റായ അൽ വദീഅയിൽ ചാവേറാക്രമണം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa