Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ തീപ്പിടിത്തം; മലയാളിയടക്കം പത്ത് പേർക്ക് ദാരുണാന്ത്യം

സൗദിയിലെ അൽ അഹ്സയിലെ ഹുഫൂഫിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു മലയാളി ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്

ഹുഫൂഫിലെ വ്യാവസായിക മേഖലയിലെ ഒരു വർക് ഷോപ്പിലാണ് കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായത്.

വെള്ളിയാഴ്ച അവധിയായതിനാൽ വർക്ക് ഷോപ്പിനു മുകളിലെ താമസസ്ഥലത്ത് വൈകുന്നേരം വിശ്രമിക്കുകയായിരുന്നു 10 പേരും.

തിരുവനന്തപുരം നെടുമങ്ങാട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ച മലയാളി. ബാക്കി 9 പേരും ബംഗ്ലാദേശ് പൗരന്മാരാണ്.

അളിപ്പടർന്ന തീയിൽ വർക്ക്ഷോപും പരിസരവും കത്തിയമരുകയായിരുന്നു. മൃതദേഹങ്ങൾ അൽ ഹസ്സ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്