തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

റിയാദ്: തൊഴിലാളികളെ വെയിലത്തു ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയ തീരുമാനത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വാക്താവ് മുഹമ്മദ് അൽ റൂസ്ഗി എല്ലാവരോടും ആവശ്യപ്പെട്ടു.

നിരോധന തീരുമാനത്തിന്റെ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട ആളുകൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ആപ് വഴിയോ ഉപഭോക്തൃ സേവനത്തിനായുള്ള മന്ത്രാലയത്തിന്റെ ഏകീകൃത നമ്പർ ആയ 19911 വഴിയോ അറിയിക്കാം.

ഉച്ചക്ക് 12:00 മുതൽ 3:00 വരെ സൂര്യനു കീഴിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കാനുള്ള തീരുമാനം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയ വാക്താവ് ഊന്നിപ്പറഞ്ഞു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ സമീപ ദിനങ്ങളിൽ കനത്ത് ചൂടാണ് അനുഭവപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്