തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഉറങ്ങുകയായിരുന്ന സഹോദരനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഖസീം മേഖലയിൽ തന്റെ സഹോദരനെ കൊലപ്പെടുത്തിയ കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗദി പൗരനായ തലാൽ ബിൻ സൗദ് അൽ ഔഫി തന്റെ സഹോദരൻ ഇബ്രാഹിമിനെ ഉറങ്ങിക്കിടക്കുമ്പോൾ നെഞ്ചിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തലാലിനെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അയാൾ കുറ്റകൃത്യം ചെയ്തതായി അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കോടതിയിലേക്ക് റഫർ ചെയ്യുകയും സ്പെഷ്യൽ കോടതി വിചാരണക്കൊടുവിൽ വധശിക്ഷ വിധിക്കുകയും ചെയ്തു.

വധ ശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ഇന്ന്,ബുധൻ, കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്