തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇന്ന് സൗദിയിലെ നാല് പ്രവിശ്യകളിൽ മഴക്ക് സാധ്യത

രാജ്യത്തെ നാല് പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ച മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നു.

ജിസാൻ, അസീർ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴയും കാറ്റും ഐസ് വീഴ്‌ചയും ഉണ്ടാകുമെന്ന് നിരീക്ഷണത്തിൽ സൂചിപ്പിക്കുന്നു.

അത് പോലെ അൽ ബാഹ പ്രവിശ്യയിലെ ചില ഭാഗങ്ങൾ , മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലെ സതേൺ ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.

അതേ സമയം രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് ചൂട് നില നിൽക്കുമെന്നും മക്ക, മദീന പ്രവിശ്യകളിലെ കോസ്റ്റൽ ഏരിയകളിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്