സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർ വർദ്ധിക്കുന്നു
റിയാദ്: സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി മനസ്സിലാക്കാൻ സാധിക്കുന്നു.
പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 933 പേരെയാണ് സൗദി സുരക്ഷാ വിഭാഗം പിടികൂടിയത്. അതിൽ 41% യമനികളും 58% എത്യോപ്യക്കാരും 1% മറ്റു രാജ്യക്കാരും ആണ്.
രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,939 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരിൽ 7894 പേർ ഇഖാമ നിയമ ലംഘകരും 2206 പേർ തൊഴിൽ നിയമ ലംഘകരും 3839 പേർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 44 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 8 പേരും പിടിയിലായവരിൽ പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 7969 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
