സൗദിയിൽ സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുന്ന വ്യക്തിയുടെ വധശിക്ഷ നടപ്പാക്കി
ദമാം: കിഴക്കൻ പ്രവിശ്യയിൽ സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലപ്രയോഗത്തിലൂടെ മാനഭംഗപ്പെടുത്തുന്ന വ്യക്തിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ബിൻ അഖീൽ ബിൻ ഈസ അൽ ഖർനി എന്ന സൗദി പൗരനെയാണ് ബുധനാഴ്ച വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, പരസഹായം ലഭ്യമല്ലാത്ത സ്ഥലത്ത് വെച്ച്, ബലപ്രയോഗത്തിലൂടെ അവരുമായി വ്യഭിചാരം ചെയ്തുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ സംഘത്തിനു പ്രതിക്കെതിരെയുള്ള കുറ്റാരോപണം ശരിയാണെന്ന് തെളിയിക്കാൻ സാധിച്ചു.
വിചാരണക്കൊടുവിൽ സ്പെഷ്യൽ കോർട്ട് പ്രതിക്ക് വധശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച കിഴക്കൻ പ്രവിശ്യയിൽ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa