ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ വധശിക്ഷക്ക് വിധേയനാക്കി
ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നോർത്തെൺ ബോഡറിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നാഇഫ് ബിൻ അലി അ സീഅരി എന്ന സൗദി പൗരനെയാണ് ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി വീട്ടുജോലികളിൽ വ്യാപൃതയായിരുന്ന ഭാര്യയെ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
തൻറെ ഭർത്താവിൻറെ വീട്ടിൽ സുരക്ഷിതയായിരിക്കേണ്ട ഭാര്യയെ നീചമായി കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയും വിധിയെ ഉന്നത കോടതികൾ പിന്തുണയ്ക്കുകയും ചെയ്തതിനെത്തുടർന്ന്, വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് (വ്യാഴാഴ്ച) വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa