ലൂസിഡ് അടുത്ത മാസം ജിദ്ദയിൽ ഫാക്ടറി തുറക്കും; ജോലിക്കാരിൽ 45 % വിദേശികൾ
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള ലൂസിഡ് മോട്ടോഴ്‌സ് അടുത്ത മാസം ജിദ്ദയിൽ കാർ അസംബ്ലി പ്ലാന്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചു.
സെപ്തംബർ മാസത്തിൽ കാർ അസംബ്ലി സെക്ഷൻ തുറക്കും, ഭാഗങ്ങൾ അരിസോണ ഫാക്ടറിയിൽ നിന്നാണ് വരിക.
ഈ വർഷം തന്നെ സർക്കാർ ഏജൻസികൾക്ക് കാറുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് ലൂസിഡ് മോട്ടോർസ് വ്യക്തമാക്കി.
ലൂസിഡിന്റെ ഇലക്ട്രിക് കാർ ഫാക്ടറി പ്രതിവർഷം 5,000 കാറുകൾ നിർമ്മിക്കും, 2026 ആകുമ്പോൾ ആകെ1,50,000 കാറുകൾ ഉത്പാദിപ്പിക്കപ്പെടും.
ഫാക്ടറി ജീവനക്കാരിൽ 55% സൗദികളായിരിക്കും. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ “ലൂസിഡ്” ഫാക്ടറി അമേരിക്കയ്ക്ക് പുറത്തുള്ള ലൂസിഡിന്റെ ഏക ഫാക്ടറിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa