സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് കാറ്റും പേമാരിയും ഉണ്ടാകാൻ സാധ്യത
സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം വെള്ളിയാഴ്ചയിലെ രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യയുടെ തെക്ക് ഭാഗത്തെ ഉയർന്ന ഏരിയകൾ എന്നിവിടങ്ങളിൽ മഴക്കും കാറ്റിനും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
നജ്രാൻ, ഷർഖിയ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. മക്ക മദീന പ്രവിശ്യകളിലെ തീര പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
പൊടിക്കാറ്റ് ദൂരക്കാഴ്ചക്ക് തടസ്സം സൃഷ്ടിച്ചേക്കുമെന്നും നിരീക്ഷണത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa