സൗദിയിൽ ഒരു ഡെലിവറി പേഴ്സൺ പ്രതിമാസം നേടുന്ന വരുമാനക്കണക്ക് പുറത്ത് വിട്ട് അനുഭവസ്ഥർ
റിയാദ്: സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലിയെടുക്കുന്നവർക്ക് പ്രതിമാസം ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്തി മേഖലയിലുള്ളവർ.
ഏറ്റവും ചുരുങ്ങിയത് 6000 റിയാലും പരമാവധി 10,000 റിയാലുമാണ് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നതിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ഒരു യുവാവ് അറബ് ചാനലിനോട് വ്യക്തമാക്കി.
ആവശ്യമനുസരിച്ച് വിശ്രമവും ജോലിക്ക് അനുയോജ്യ സമയവും തെരഞ്ഞെടുക്കാൻ സാധിക്കുന്നത് തനിക്ക് സന്തോഷം നൽകുന്നതായി മറ്റൊരു ഡെലിവറി പേഴ്സൺ വ്യക്തമാക്കുന്നു.
ഏത് തിരക്കും ബ്ലോക്കും മറി കടന്ന് സാധനങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തിക്കേണ്ട വലിയ ഉത്തരവാദിത്വം ആണ് ഒരു ഡെലിവറി പേഴ്സൺ ഏറ്റെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സൗദി ജനതക്ക് ഈ മേഖലയിൽ വലിയ അവസരമാണുള്ളതെന്നും മന്ത്രാലയം സ്വദേശികളുടെ കടന്ന് വരവിനു വലിയ പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa