ഹറമിൽ ജുമുഅക്കിടെ ഫാത്തിഹ ഓതുന്നതിനിടെ ഇമാം കുഴഞ്ഞ് വീണു
മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ ഇന്നത്തെ ജുമുഅ നമസ്ക്കാരത്തിനിടെ ഇമാം ശൈഖ് മാഹിർ അൽ മുഹൈഖലിക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടു.
ആദ്യ റക അതിൽ ഫാത്തിഹ സൂറത്ത് ഓതുന്നതിനിടെയായിരുന്നു അദ്ദേഹം കുഴഞ്ഞ് വിണത്.
തുടർന്ന് ശൈഖ് അബ്ദുറഹ്മാൻ സുദൈസ് ഇമാം സ്ഥാനത്തേക്ക് കയറുകയും ഫാത്തിഹ പൂർത്തിയാക്കി നമസ്ക്കാരം തുടരുകയായിരുന്നു.
ജുമുഅ ഖുതുബയിലെ അവസാനത്തെ ദുആയുടെ സമയത്ത് തന്നെ ശൈഖ് മാഹിർ മുഹൈഖലിക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു.
അതേ സമയം പിന്നീട് ഹറം കാര്യ വകുപ്പ് പുറത്ത് വിട്ട പ്രസ്താവനയിൽ ഇമാം ഇപ്പൊൾ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി.
ശൈഖ് മുഹൈഖലി നമസ്ക്കാരത്തിനിടെ തളരുന്നതും തുടർന്ന് ശൈഖ് സുദൈസ് നമസ്ക്കാരം മുഴുവനാക്കുന്നതും കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa