റിയാദ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് അനുഗ്രഹമായി സ്ലീപ്പിങ് ക്യാപ്സൂളുകൾ; വീഡിയോ
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് അനുഗ്രഹമായി സ്ലീപ്പിങ് ക്യാപ്സൂളുകൾ.
വിമാന സർവീസുകളുടെ ഷെഡ്യൂളുകളിൽ മാറ്റം വരുമ്പോൾ നിരവധി മണിക്കൂറുകൾ എയർപോർട്ടിൽ ചിലവഴിക്കേണ്ട അവസ്ഥ വരുന്ന യാത്രക്കാർക്ക് സ്ലീപ്പിങ് ക്യാപ്സുകൾ വലിയ അനുഗ്രഹമാണ്. പലർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് വസ്തുത.
കഴിഞ്ഞദിവസം മണിക്കൂറുകളോളം റിയാദ് എയർപോർട്ടിൽ കഴിയേണ്ടി വന്ന ഒരു സൗദി പൗരൻ ഈ സ്ലീപ്പിങ് ക്യാപ്സൂൾ സംവിധാനത്തെക്കുറിച്ച് പുറത്തുവിട്ട വീഡിയോ ഇപ്പോൾ സൗദി സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കാപ്‌സ്യൂളുകൾ എയർകണ്ടീഷൻ ചെയ്‌തതും വിശാലവുമാണെന്നും യാത്രക്കാരുടെ ചാർജർ, ലൈറ്റിംഗ്, ബെഡ്,സ്ക്രീൻ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും അവയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യതയും സുഖകരമായ ഉറക്കവും, കൂടാതെ സുരക്ഷിതത്വവും ക്യാപ്സൂളുകൾ പ്രദാനം ചെയ്യുന്നു.
മണിക്കൂറുകൾ അന്താരാഷ്ട്ര യാത്രകൾ വൈകുന്ന സന്ദർഭങ്ങളിൽ താമസിക്കാൻ എയർപോർട്ടിൽ നിന്ന് പുറത്ത് പോകേണ്ടതില്ലെന്നും പകരം ഈ സർവീസ് ഉപയോഗിക്കാമെന്നും സൗദി പൗരൻ ഓർമ്മിപ്പിക്കുന്നു.
റിയാദ് എയർപോർട്ടിലെ സ്ലീപിംഗ് ക്യാപ്സൂളുകളുടെയും അവയുടെ അകത്തെയും കാഴ്ചകൾ കാണാം. വീഡിയോ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa