റൊണാൾഡോയുടെ അന്നത്തെ പ്രസ്താവന യാഥാർത്ഥ്യമായി; ലോക ഫുട്ബാൾ സൗദിയിലേക്ക്
അൽ നസ്റിൽ ചേർന്ന ശേഷമുള്ള ഒരു മത്സരത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങൾക്ക് നല്കിയ ഇന്റർവ്യൂ വൈറലായി മാറിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നായി താമസിയാതെ സൗദി ലീഗ് മാറുമെന്നും തന്റെ പാത പിന്തുടർന്ന് ലോകത്തെ നിരവധി പ്രമുഖ ഫുട്ബോൾ താരങ്ങൾ സൗദിയിൽ ഘട്ടം ഘട്ടമായി എത്തുമെന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.
റൊണാൾഡോയുടെ ഈ പ്രസ്താവനയെ നിരവധി റൊണാൾഡോ-സൗദി ലീഗ് വിരുദ്ധർ വലിയ രീതിയിൽത്തന്നെ പരിഹാസത്തിനു വിധേയമാക്കിയിരുന്നു.
എന്നാൽ പിന്നീടങ്ങോട്ടുള്ള ഓരോ ആഴ്ചകളിലും ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച നിരവധി ട്രാൻസ്ഫറുകളും കരാറുകളും ആയിരുന്നു സൗദി ലീഗിൽ കാണാൻ കഴിഞ്ഞത്.
റോണാൾഡോക്ക് പിറകെ, കരിം ബെൻസിമ, കാന്റെ, സാദിയോ മാനെ, ഫിർമിനൊ, റിയാദ് മെഹ്രെസ്, കോലിബാലി, ഫാബിനോ തുടങ്ങി നിരവധി പ്രശസ്തരുടെ ഒഴുക്കാണ് സൗദി ലീഗ് പിന്നിട് കണ്ടത്. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലത്തുകയിൽ സൂപർ താരം നെയ്മറും സൗദി ലീഗിൽ എത്തിയിരിക്കുകയാണ്.
സൂപർ താരം നെയ്മർ അൽ ഹിലാലുമായി രണ്ട് സീസണുകളിലേക്കാണ് കരാർ ഒപ്പിട്ടത്. പിഎസ്ജി യിൽ 6 സീസണുകൾ കളിച്ച നെയ്മർ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടുകയും 13 കിരീട ധാരണത്തിൽ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.
ഏതായാലും നെയ്മറിന്റെ കൂടെ വരവോടെ ലോകം ഇത് വരെ കാതോർത്തിരുന്ന ഇംഗ്ലീഷ്, യുറോപ്യൻ ലീഗുകളോളം പ്രാധാന്യം സൗദി ലീഗിനും കൈവന്നിരിക്കുകയാണെന്ന് പറയാതെ വയ്യ. ഇതിനെല്ലാം കാരണമായത് റൊണാൾഡോയുടെ കടന്ന് വരവാണെന്നതും ഒരു വസ്തുതയാണ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa