Friday, November 29, 2024
Saudi ArabiaTop Stories

സൗദി വിപണിയിലെ ചൈനീസ് വെളുത്തുള്ളി; വിശദീകരണവുമായി അധികൃതർ

റിയാദ്: സൗദി വിപണികളിൽ വിതരണം ചെയ്യുന്ന ചൈനീസ് വെളുത്തുള്ളി അംഗീകൃത സാങ്കേതിക ചട്ടങ്ങൾക്കും സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്കും അനുസൃതമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു,

മാത്രമല്ല ഇത് ദോഷകരവും വിഷാംശമുള്ളതുമായ വസ്തുക്കളാൽ മലിനമായിരിക്കുന്നു എന്ന റിപ്പോർട്ട് ശരിയല്ല എന്നും അതോറിറ്റി വ്യക്തമാക്കി.

ചൈനീസ് വെളുത്തുള്ളി മലിനജലം ഉപയോഗിച്ച് നനയ്ക്കുകയും ക്ലോറിൻ ഉപയോഗിച്ച് വിൽക്കുന്നതിന് മുമ്പ് കഴുകുകയും ചെയ്യുന്നുവെന്നും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്നും തരത്തിലുള്ള പ്രചാരണം ചിലർ നടത്തിയിരുന്നു.

ഭക്ഷണത്തെയും മരുന്നുകളെയും കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരങ്ങൾ നിരാകരിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യേണ്ട ലക്ഷ്യത്തോടെയാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരണം നൽകിയത്.

ഉൽപ്പാദന ഘട്ടം മുതൽ ഉപഭോക്താവിലേക്ക് എത്തുന്നത് വരെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്