റി എൻട്രി വിസ; വിവിധ സംശയങ്ങൾക്ക് മറുപടികൾ നൽകി ജവാസാത്ത്
സൗദി പ്രവാസികൾ സൗദിയിൽ നിന്ന് പുറത്ത് പോകുന്ന സമയം ഇഷ്യൂ ചെയ്യുന്ന റി എൻട്രി വിസയുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ സംശയങ്ങൾക്ക് ജവാസാത്ത് മറുപടി നൽകി.
റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്തുപോയ ഒരു പ്രവാസിക്ക് അയാളുടെ വിസാ കാലാവധി തീരുന്ന അവസാന ദിവസം വരെ സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി.
അതുപോലെതന്നെ ഇഖാമ കാലാവധി തീരുന്നത് വരെ റി എൻട്രി വിസ ഇഷ്യൂ ചെയ്യാനും സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.
റീ എൻട്രി വിസ ഇഷ്യൂ ചെയ്യണമെങ്കിൽ പാസ്പോർട്ടിന് ചുരുങ്ങിയത് 90 ദിവസം കാലാവധിയെങ്കിലും ഉണ്ടായിരിക്കണം എന്നത് നിബന്ധനയാണ്.
ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കിൽ റി എൻട്രി വിസ ഫൈനൽ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കില്ല.
റി എൻട്രി വിസ ഇഷ്യു ചെയ്ത് സൗദിക്ക് പുറത്ത് പോകാനുള്ള കാലാവധിക്കുള്ളിൽ വിസ ഉപയോഗിക്കാതിരിക്കുകയും കാൻസൽ ചെയ്യാതിരിക്കുകയും ചെയ്‌താൽ 1000 റിയാൽ പിഴ നൽകേണ്ടി വരും.
ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കിൽ ഫീസ് അടച്ചാൽ ആവശ്യമെങ്കിൽ വിസ കാലാവധി നീട്ടിക്കൊടുക്കാൻ തൊഴിലുടമക്ക് സാധിക്കുമെന്നും ജവാസാത്ത് വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa