Sunday, September 22, 2024
Saudi ArabiaTop Stories

അന്താരാഷ്ട്ര യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയർലൈൻസ്

അന്താരാഷ്ട്ര യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. ഇന്ന് മുതൽ ഓഗസ്റ്റ് 30 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 50 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്തംബർ മുതൽ നവംബർ വരെ കാലയളവിൽ യാത്ര ചെയ്യുന്ന ടിക്കറ്റുൾക്കാണ് ഇളവ് ബാധകമാകുക. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസിനും ഇളവുകൾ ലഭിക്കും.

സൗദിയ സർവീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കും ഈ ആനൂകൂല്യം ലഭിക്കും. സൗദിയയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

സെപ്റ്റംബർ 20 മുതൽ 24 വരെയും, നവമ്പർ15 മുതൽ 23 വരെയും സൗദിയിൽ നിന്നും പുറപ്പെടുന്ന യാത്രകൾക്കും, അതുപോലെ സെപ്റ്റംബർ 24 മുതൽ 27 വരെയും, നവമ്പർ 24 മുതൽ 30 വരെ സൗദിയിലേക്കുള്ള യാത്രകൾക്കും ഇളവുകൾ ലഭിക്കുന്നതല്ല.

ഓഫർ കാലയളവിൽ സൗദിയിൽ നിന്നും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വൺവേ ടിക്കറ്റിനും, റൗണ്ട് ട്രിപ്പിനും, മൾട്ടിപ്പ്ൾ സിറ്റി ട്രിപ്പിനും ഇളവ് ലഭിക്കും.

സൗദിയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q