കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരുന്നാൽ പിഴ
കാൽനടയാത്രക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ മുറിച്ചുകടക്കുമ്പോൾ അവർക്ക് മുൻഗണന നൽകാതിരുന്നാൽ 100 മുതൽ 150 റിയാൽ വരെ പിഴ ചുമത്തും.
കാൽ നട യാത്രക്കാർ അവർക്കായി നിശ്ചയിച്ച സ്ഥലത്ത് കൂടി നടക്കണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
വാഹനം ഓടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീൽ കൈവിടരുതെന്നും അത് അപകടം ചെയ്യുമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa