സൗദിയിൽ ഇന്നു മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ മഴ ശക്തമാകുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വെള്ളപ്പാച്ചിലും വെള്ളക്കെട്ടും ചതുപ്പുകളും രൂപപ്പെടും എന്നതിനാൽ ആളുകൾ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.
വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മറ്റും നീന്തരുതെന്നും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ വരുന്ന ജഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തുന്നു.
റിയാദ്, ഖസീം, നജ്രാൻ, ഹായിൽ ,മദീന മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടേക്കും.
മക്ക പ്രവിശ്യയിലെയും അസീർ, ജിസാൻ, അൽബാഹ എന്നിവിടങ്ങളിലെയും ചില ഭാഗങ്ങൾ മഴക്കും പൊടക്കാറ്റിനും ഐസ് വീഴ്ചക്കും വെള്ളപ്പാച്ചിലിനും സാക്ഷ്യം വഹിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa