മസ്ജിദുന്നബവി സന്ദർശിക്കുന്നവർ പാലിക്കേണ്ട നാല് മാർഗ നിർദേശങ്ങൾ
മദീന: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മസ്ജിദുന്നബവി സന്ദർശിക്കുന്ന വിശ്വാസികൾ നാല് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തി.
പള്ളിയിലെത്തുന്ന വിശ്വാസികൾ ആരാധനയിൽ മാത്രം മുഴുകണം. സന്ദർശകർ ശാന്തതയും സാമാധാനവും പാലിക്കണം.
പള്ളിയുടെ ശുചിത്വം സൂക്ഷിക്കണം. അതോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു പള്ളി ജീവനക്കാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
മേൽ പറഞ്ഞ നാലു നിർദ്ദേശങ്ങളും വിശ്വാസികൾ പാലിക്കണമെന്നും സഹകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa