സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ ഇൻഷൂറൻസ്; ബാധകമാകുന്നത് പുതിയ കരാറുകൾക്ക് മാത്രം
ജിദ്ദ: സൗദിയിലെ ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പുതിയ തൊഴിൽ കരാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് മുസാനദ് പ്ലാറ്റ്ഫോം വെളിപ്പെടുത്തി.
അതേ സമയം ഗാർഹിക തൊഴിലാളി കരാറുകൾക്ക് ഇൻഷുറൻസ് സേവനം നിർബന്ധമല്ലെന്നും അത് പരീക്ഷണാർഥം ആരംഭിച്ചതാണെന്നും മുസാനദ് വ്യക്തമാക്കി.
വീട്ടുജോലിക്കാരൻ സൗദിയിൽ വന്നതിന് ശേഷം ഏതെങ്കിലും തൊഴിലുടമ ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇൻഷുറൻസ് കമ്പനികളുടെ റദ്ദാക്കൽ നയത്തിന് അനുസൃതമായി അയാൾക്ക് ഇൻഷുറൻസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാം.
തൊഴിലാളിയുടെ തൊഴിൽ, പ്രതിമാസ വേതനം, പൗരത്വം, പ്രായം, കരാറിന്റെ ചിലവ് തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഇൻഷുറൻസ് ചെലവ് വ്യത്യാസപ്പെടുമെന്നും പ്ലാറ്റ്ഫോം വിശദീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa