സൗദി പൗരനെ കൊലപ്പെടുത്തിയ കുടിയിറക്കപ്പെട്ട വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട വിദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുൽഥാൻ ബിൻ മുദൈസിൽ എന്ന വിദേശിയെയാണു സൽമാൻ ബിൻ ളൈഫുല്ലാ അൽ ഹർബി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയുമായുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിലും മുതുകിലും നിറയൊഴിച്ച് പരിക്കേൽപ്പിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും കുറ്റം തെളിയിക്കുകയും ചെയ്തതിനെത്തുടർന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയും റിയാദിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa