നെയ്മർ ആദ്യമായി സൗദി ലീഗിൽ ബൂട്ടണിഞ്ഞു; ഹിലാൽ തകർത്തു
റിയാദ്: ബ്രസീലിയൻ സൂപർ താരം നെയ്മർ ആദ്യമായി സൗദി ലീഗിൽ അരങ്ങേറ്റം നടത്തിയ മത്സരത്തിൽ 6 – 1 നു അൽ ഹിലാൽ അൽ റിയാദിനെ തകർത്തു.
പി എസ് ജിയിൽ നിന്ന് ഹിലാലിലേക്ക് മാറിയ ശേഷം നെയ്മർ ആദ്യമായി കളത്തിലിറങ്ങിയ മത്സരം കാണാൻ ഹിലാൽ ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു സ്റ്റേഡിയത്തിലെത്തിയത്.
26 മിനുട്ട് മാത്രം കളിച്ച നെയ്മർ ഗോൾ നേടിയില്ലെങ്കിലും ആദ്യ മത്സരത്തിൽ തന്നെ മാൽക്കമിനു ഗോൾ നേടാൻ അസിസ്റ്റ് ചെയ്തു എന്നത് ശ്രദ്ധേയമാണ്.
16 പോയിന്റുകളുമായി നിലവിൽ അൽ ഹിലാൽ ആണ് സൗദി ലീഗിൽ മുൻ നിരയിൽ ഉള്ളത്. അതേ സമയം ഇന്ന് വൈകുന്നേരം സൗദി സമയം 6 മണിക്ക് റൊണാൾഡോയുടെ അൽ നസ്ർ ബുറൈദ ക്ളബ് അൽ റാഇദുമായി ഖസീമിൽ ഏറ്റു മുട്ടും.
നെയ്മറിൻ്റെ അസിസ്റ്റിൽ മാൽക്കം ഗോൾ നേടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
