റിയാദിൽ മെയിൻ റോഡിൽ വാഹനം നിർത്തി ബ്ളോക്ക് ഉണ്ടാക്കിയ രണ്ട് പേർ അറസ്റ്റിൽ
റിയാദ്: പൊതു റോഡിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും പൊതു മര്യാദ ലംഘിക്കുകയും ചെയ്ത രണ്ട് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഒരു സൗദി പൗരനും ഒരു യമൻ പൗരനും ആയിരുന്നു വാഹനം മെയിൻ റോഡിൽ നിർത്തി പൊതു ഗതാഗതം തടസ്സപ്പെടുത്തിയത്.
പ്രതികൾ രണ്ട് പേരും അവരുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടത് മൂലം വാഹനങ്ങൾ ബ്ളോക്കിൽ കുടുങ്ങിയ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ച് ഇരുവരെയും പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
പ്രതികൾ മെയിൻ റോഡിൽ വാഹനം നിർത്തി ബ്ളോക്ക് ഉണ്ടാക്കി അത് റെക്കോർഡ് ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
