ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല രാജകുമാരൻ അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ആൽ അബ്ദുറഹ്മാൻ ആൽ സ ഊദ് അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്. അൽ ഹിലാലിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു രാജകുമാരൻ.
രാജകുമാരന്റെ ജനാസ നമസ്ക്കാരം ഞായറാഴ്‌ച അസ്വർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് നടക്കും.
‘അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും തൃപ്തിയും രാജകുമാരന് മേൽ വാർഷിക്കട്ടേ’ – റോയൽ കോർട്ട് കുറിപ്പിൽ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
