തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ആവേശക്കടൽ തീർത്ത് റൊണാൾഡോയും മാനേയും ടലിസ്‌കയും; അൽ നസ്റിന് സൂപ്പർ ജയം: ഗോളുകൾ കാണാം

സൗദി പ്രോ ലീഗിൽ കാണികൾക്ക് ആവേശം പകർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ടലിസ്കയും നേടിയ ഗോളുകളുടെ പിൻ ബലത്തിൽ 3 – 1 നു അൽ റാഇദിനെ തകർത്ത് അൽ നസ്ർ.

46 ആം മിനുട്ടിൽ സാദിയോ മാനെയും, 49 ആാം മിനുട്ടിൽ ടലിസ്കയും 78 ആം മിനുട്ടിൽ റോണാൾഡോയും അൽ നസ്റിനു വേണ്ടി ഗോളുകൾ സ്കോർ ചെയ്തപ്പോൾ അൽ റാഇദിനു വേണ്ടി 89 ആം മിനുട്ടിൽ മുഹമ്മദ് ഫൗസയ്ർ പെനാൽട്ടിയിലൂടെയായിരുന്നു ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ ടലിസ്കയും സാദിയോ മാനെയും നേടിയ ലോംഗ് റേഞ്ച് ഗോളുകൾ ഗ്യാലറിയെ ഇളക്കി മറിക്കുന്നതായിരുന്നു.

ഇന്നത്തെ ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 4 ജയത്തോടെ 12 പോയിൻ്റ് നേടിയ അൽ നസ്ർ ഇപ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്.

അൽ നസ്ർ ഇന്ന് നേടിയ മൂന്ന് ഗോളുകളും കാണാം; വീഡിയോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്