തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി വസ്ത്രമണിഞ്ഞ് ദേശീയ ദിനാഘോഷത്തിൽ ഭാഗമായി അൽ നസ്ർ സൂപർ താരങ്ങൾ: 32 മില്യൺ ആളുകൾ കണ്ട വീഡിയോ കാണാം

റിയാദ്: 93 ആം സൗദി ദേശീയ ദിനാ ഘോഷത്തിൽ അൽ നസ്ർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും മറ്റു അൽ നസ്ർ താരങ്ങളും ഭാഗമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അൽ നസ്ർ ക്ളബിൻ്റെ ദേശീയ ദിനാഘോഷ വീഡിയോയിൽ റൊണാൾ ഡോയടക്കമുള്ള താരങ്ങൾ സൗദി വസ്ത്രമണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

അറബി വസ്ത്രങ്ങളും വാളും പ്രാദേശിക അർദ നൃത്തവുമായി റോണാൾഡോയും സാദിയോ മാനെയും അടക്കമുള്ള എല്ലാ അൽ നസ്ർ താരങ്ങളും ആഘോഷത്തിൽ ഭാഗമാകുന്നുണ്ട്.

അതേ സമയം അൽ നസ്ർ പുറത്തിറക്കിയ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച പ്രസ്തുത വീഡിയോ 32 മില്യൺ ആളുകളാണ് 16 മണിക്കൂറിനുള്ളിൽ ഇതിനകം സോഷ്യൽ മീഡിയയിൽ കണ്ടത്.

16 മണിക്കൂറിനുള്ളിൽ 32 മില്യൺ ആളുകൾ സോഷ്യൽ മീഡിയയിൽ കണ്ട അൽ നസ്റിൻ്റെ ദേശീയ ദിനാഘോഷ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്