തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രോ ലീഗിൽ വീണ്ടും ഒന്നാമതായി ബെൻസിമയുടെ ഇത്തിഹാദ്; ഇന്ന് തീ പാറും പോരാട്ടം

സൗദി പ്രോ ലീഗിൽ പോയിൻ്റ് നിലയിൽ വീണ്ടും ഒന്നാമതെത്തി ബെൻസിമയുടെ ഇത്തിഹാദ്. ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹിലാലിനെ മറി കടന്നാണ് ഇത്തിഹാദ് ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്.

ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ അൽ ഹിലാൽ ളമകുമായി സമ നിലയിൽ പിരിയുകയും അതേ സമയം ഇത്തിഹാദ് അൽ ഫത്ഹിനെ തോൽപ്പിക്കുകയും ചെയ്തതോടെയായിരുന്നു പോയിൻ്റ് നിലയിൽ ഇത്തിഹാദ് വീണ്ടും ഒന്നാം നിലയിലേക്ക് കയറിയത്.

നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇത്തിഹാദിനു 18 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിനു 17 പോയിൻ്റും തആവുൻ, ഇതിഫാഖ് ക്ളബുകൾക്ക് 16 പോയിൻ്റുകൾ വീതവും ആണുള്ളത്.

അതേ സമയം റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് രാത്രി സൗദി സമയം 9 മണിക്ക് അൽ അഹ് ലി സൗദിയുമായി ഏറ്റ് മുട്ടും. മികച്ദ ഫോമിലുള്ള അൽ അഹ് ലി സൗദിയുമായുള്ള മത്സരം അൽ നസ് റിനു ഏറെ കടുപ്പമേറിയതാകും.

കഴിഞ്ഞ ദിവസം ഇത്തിഹാദിനു വേണ്ടി കാൻ്റെയും റൊമാരിഞ്ഞോയും നേടിയ ഗോളുകൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്