തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തബൂക്കിൽ പൊതു നിരത്തിൽ വെടിയുതിർത്തവരെ അറസ്റ്റ് ചെയ്തു

തബൂക്കിൽ പൊതു നിരത്തിൽ ആകാശത്തേക്ക് വെടിയുതിർത്തവരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ട് സൗദി പൗരന്മാരായിരുന്നു മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന വിധം പൊതു നിരത്തിൽ വെടിയുതിർത്തത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പ്രതികൾ വാഹനത്തിലിരുന്ന് ആകാശത്തേക്ക് വെടിയുതിർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്