തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ജിദ്ദ ഡെർബിക്കായി ആവേശത്തോടെ ഫുടബോൾ പ്രേമികൾ; വെള്ളിയാഴ്‌ച രാത്രി ബെൻസിമയും റിയാദ് മെഹ്റസും നേർക്കു നേർ

ജിദ്ദ: വെള്ളിയാഴ്‌ച രാത്രി സൗദി പ്രോ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജിദ്ദാവികൾ.

സൗദി ലീഗിലെ മുൻ നിരയിലുള്ള ജിദ്ദയിലെ തന്നെ ഇത്തിഹാദും അൽ അഹ്ലി സൗദിയും തമ്മിലുള്ള മത്സരം വെള്ളിയാഴ്ച് രാത്രി സൗദി സമയം 9 മണിക്ക് നടക്കുന്ന ജ്വരത്തിലാണിപ്പോൾ ഫുടബോൾ പ്രേമികൾ.

നിലവിലെ ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസിമയുടെ നേതൃത്വത്തിൽ ഉള്ള അൽ ഇത്തിഹാദും മുൻ മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റിയാദ് മഹ്‌റസിന്റെ നേതൃത്വത്തിലുള്ള അൽ അഹ്‌ലി സൗദിയും തമ്മിലുള്ള മത്സരം കേവലം ഒരു മത്സരം എന്നതിലുപരി ആഗോള ആകർഷണം കൂടിയാണ്.

സൗദിയിലെ ഫുട്ബോൾ പ്രേമികൾക്ക് ഈ ഫുട്ബോൾ ഭീമന്മാർ തമ്മിലുള്ള അവിസ്മരണീയമായ ഏറ്റുമുട്ടലിന് വേദിയൊരുക്കി ജിദ്ദ ഡെർബി ആവേശകരമായ നിമിഷങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്