ലിബിയൻ വെള്ളപ്പൊക്കത്തിൽ എല്ലാം തുടച്ച് മാറ്റപ്പെട്ടിട്ടും ഒരു വീട് മാത്രം യാതൊരു കേട് പാടും കൂടാതെ നില നിന്നത് അത്ഭുതമാകുന്നു
ഡാനിയൽ ചുഴലിക്കാറ്റ് എല്ലാം തകർത്ത ലിബിയയിലെ ഡെർണയിൽ തകരാതെ ഉറച്ചുനിൽക്കുന്ന ഒരു വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ചുറ്റുമുള്ള വീടുകളടക്കമുള്ള നിരവധി കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കപ്പട്ടെങ്കിലും ഈ ഒരു വീട് മാത്രം യാതൊരു കേടുപാടും സംഭവിക്കാതെ നില കൊള്ളൂകയായിരുന്നു.
എന്നാൽ ചുഴലിക്കാറ്റിൽ നിന്ന് അത്ഭുതകരാം വിധം വീടിനെ രക്ഷിച്ചത് അതിന്റെ ഉടമ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നയാളായത് കൊണ്ടാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രസ്തുത വീട് ഒരു മസ്ജിദിലെ ഇമാം ആയ ശൈഖ് ആദിലിന്റേതാണെന്നും അദ്ദേഹം അനാഥക്കുട്ടികളെ സംരംക്ഷിക്കുകയും അവർ ഖുർആൻ മന:പാഠമാകുന്ന കുട്ടികളായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പങ്ക് വെച്ചു .

ഏതായാലും ശൈഖ് ആദിലിന്റെ ഈ വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. 20 000 ത്തിൽ അധികം പേര് ലിബിയൻ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa