തുർക്കി ആരോഗ്യ മന്ത്രാലയത്തിന് സൗദി മുഴുവൻ സജ്ജീകരണങ്ങളോടും കൂടിയ ആംബുലൻസുകൾ കൈമാറി
റിയാദ്: കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ തുർക്കി ആരോഗ്യ മന്ത്രാലയത്തിന് 20 മുഴുവൻ സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ കൈമാറി.
അടുത്തിടെ തുർക്കിയെ പിടിച്ചുലച്ച ഭൂകമ്പം ബാധിച്ച ആരോഗ്യ സൗകര്യങ്ങളെ പിന്തുണയ്ക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
തുർക്കിയിലെ സൗദി അംബാസഡർ ഫഹദ് അൽ നാസറിന്റെ സാന്നിധ്യത്തിലാണ് ആംബുലൻസുകൾ കൈമാറിയത്. തുർക്കിയുടെ ഉന്നത പ്രതിനിധികളും സാന്നിദ്ധ്യം അറിയിച്ചു.
സൗദി സർക്കാരിന് തുർക്കി ആരോഗ്യ ഉപമന്ത്രി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രത്യേകം നന്ദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa