വാഹനമോടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീൽ കൈവിടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി മുറൂർ
റിയാദ്: റോഡുകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ സ്റ്റിയറിംഗ് വീൽ കൈവിടുന്നതിനെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.
വാഹന ഡ്രൈവർ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റിൽ ഉറച്ഛിരിക്കണമെന്നും ഒരു കാരണവശാലും സ്റ്റിയറിംഗ് ഉപേക്ഷിക്കരുതെന്നും അഡ്മിനിസ്ട്രേഷൻ കൂട്ടിച്ചേർത്തു.
അതോടൊപ്പം, വാഹനമോടിക്കുമ്പോൾ വാഹനത്തിന്റെ ടേൺ സിഗ്നൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചു.
ടേൺ സിഗ്നൽ ഉപയോഗിക്കുന്നത് വാഹന ഉടമയുടെയും റോഡിൽ ചുറ്റുമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കും.വാഹനം ഓടിക്കുന്നയാൾ, വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്നതിന് മുമ്പ്, അപകടമുണ്ടാക്കാതെ നീങ്ങാൻ കഴിയുമെന്ന് ഉറപ്പുവരുത്തണമെന്നും, മതിയായ സമയത്തിലും അകലത്തിലും താൻ തിരിയാൻ ആഗ്രഹിക്കുന്ന റോഡിന്റെ അരികിലേക്ക് അടുക്കണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa