സൗദിയിലെ വാണിജ്യ രജിസ്ട്രേഷനുകളിൽ 33.7% സൗദി വനിതകളുടെ ഉടമസ്ഥതയിൽ
റിയാദ്: 2023 മൂന്നാം പാദത്തിൽ സൗദി അറേബ്യയിലെ മൊത്തം വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 1.3 ദശലക്ഷമായി ഉയർന്നു.
മൊത്തം റെജിസിട്രേഷനുകളിൽ 33.7 ശതമാനവും സൗദി വനിതകളുടെയും 38.6 ശതമാനം സൗദി യുവാക്കളുടെയും ഉടമസ്ഥയിലാണുള്ളത്.
2022ലെ അതേ പാദത്തെ അപേക്ഷിച്ച് 2023ന്റെ മൂന്നാം പാദത്തിൽ വാണിജ്യ രജിസ്‌ട്രേഷൻ ഇഷ്യൂവിൽ 16 ശതമാനം വളർച്ചയുണ്ടായി.
വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ബിസിനസ് മേഖലയുടെ ത്രൈമാസ ബുള്ളറ്റിനിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2023 മൂന്നാം പാദത്തിൽ രാജ്യത്തെ ഇ-കൊമേഴ്‌സ്, മറ്റ് വാഗ്ദാന മേഖലകളിലെ വാണിജ്യ രജിസ്ട്രേഷനുകൾ, എന്നിവ ശക്തമായ വളർച്ച രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa