സൗദിയിലെ ഗാർഹിക തൊഴിലാളിയുടെ പ്രതിദിന ജോലി സമയവും വിശ്രമവും വാരാന്ത്യ അവധിയും എപ്രകാരമാണെന്നറിയാം
സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി അംഗീകരിച്ച പുതിയ ഗാർഹിക തൊഴിൽ ചട്ടപ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് ലഭിക്കേണ്ട വാരാന്ത്യ അവധിയും പ്രതിദിന ജോലി സമയവും പ്രതിദിന വിശ്രമ സമയവും മറ്റും താഴെ വ്യക്തമാക്കുന്നു.
റെഗുലേഷൻ ആർട്ടിക്കിൾ 10 പ്രകാരം ഒരു ഗാർഹിക തൊഴിലാളിയെ പ്രതിദിനം 10 മണിക്കുറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
ഈ 10 മണിക്കൂറിനുള്ളിൽ ജോലിക്കാരനു നമസ്ക്കാരം, ഭക്ഷണം, വിശ്രമം എന്നിവക്ക് ചുരുങ്ങിയത് അര മണിക്കൂർ സമയം അനുവദിക്കണം.
തൊഴിലാളിയെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
ഒരു ദിവസത്തിൽ കുറഞ്ഞത് തുടർച്ചയായ എട്ട് മണിക്കൂർ വിശ്രമ സമയം ഉണ്ടായിരിക്കണം.
റെഗുലേഷൻ ആർട്ടിക്കിൾ 11 പ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് വാരാന്ത്യ അവധി ഫുൾ സാലറിയോടെ നൽകിയിരിക്കണം. വാരാന്ത്യ വിശ്രമ സമയം തുടർച്ചയായ 24 മണിക്കൂറിൽ കുറയാൻ പാടില്ല.
ഇനി ഒരു തൊഴിലാളിക്ക് തന്റെ പ്രതിവാര വിശ്രമ ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ, ഒരു ബദൽ വിശ്രമ ദിനത്തിനോ അല്ലെങ്കിൽ ഇരു കക്ഷികളുടെയും ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള ഒരു ക്യാഷ് അലവൻസിനോ അയാൾക്ക് അവകാശമുണ്ട് എന്നും പുതുക്കിയ തൊഴിൽ ചട്ടം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
