സൗദിയിൽ പണം കൊള്ളയടിച്ഛ സംഘത്തെ പിന്തുടർന്ന് പോലീസ് ; വെടി വെപ്പിൽ ഒരു കവർച്ചക്കാരൻ കൊല്ലപ്പെട്ടു; വീഡിയോ കാണാം
റിയാദിൽ ഒരു മണി ട്രാൻസ് പോർട്ട് വാഹനത്തിൽ നിന്ന് 10 ലക്ഷം റിയാൽ കൊള്ളയടിച്ച സംഘത്തെ പിന്തുടർന്ന് പോലീസ് പണം തിരികെ പിടിച്ചെടുത്തു.
ആയുധ ധാരികളായ രണ്ട് പേർ വാഹനത്തിൽ നിന്ന് 10 ലക്ഷം റിയാൽ കവർച്ച ചെയ്ത റിപ്പോർട്ട് ലഭിച്ച പോലീസ് കൊള്ള സംഘത്തെ പിന്തുടരുകയായിരുന്നു.
പോലീസ് കൊള്ള സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നപ്പോൾ അവർ മറ്റൊരു സ്വകാര്യ വാഹനത്തിൻ്റെ ഡ്രൈവറെ വെടി വെച്ച് പരിക്കേൽപ്പിച്ച് അയാളുടെ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് പോലീസ് കവർച്ചാ സംഘത്തിനു നേരെ നിറയൊഴിക്കുകയും ഒരു കവർച്ചക്കാരൻ വെടി വെപ്പിൽ കൊല്ലപ്പെടുകയും മറ്റേയാൾ പരിക്കുകളോടെ പിടിക്കപ്പെടുകയും ചെയ്തു.
പ്രതികൾ കൊള്ള ചെയ്ത പണം കണ്ടെത്തിയതായും ആവശ്യമായ തുടർ നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
