ഹമാസ് മിസൈലാക്രമണം; ടെൽ അവീവ് എയർപോർട്ട് അടച്ചതായി റിപ്പോർട്ട്
ഗാസയിൽ നിന്ന് ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ അധികൃതർ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം അടച്ചതായി മീഡീയകൾ വെളിപ്പെടുത്തി.
ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമാക്കി ഹമാസ് വലിയ മിസൈലാക്രമണം തന്നെ നടത്തിയതായി വിവിധ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പറയുന്നു.
അതേ സമയം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിൻ്റെ ഉത്തരവാദിത്തം അൽ-ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെൽ അവീവ് വിമാനത്താവളം അടച്ചിട്ടതായി അൽ അറേബ്യ ചാനൽ തങ്ങളുടെ ലേഖകനെ ഉദ്ധരിച്ച് എക്സ് അക്കൗണ്ടിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
