Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ സഹപ്രവർത്തകയെ ദുരുദ്ദേശത്തോടെ സ്പർശിച്ച പ്രവാസി അറസ്റ്റിൽ; വീഡിയോ

സൗദിയിൽ ദുരുദ്ദേശത്തോടു കൂടി സഹപ്രവർത്തകയുടെ കയ്യിൽ സ്പർശിച്ച പ്രവാസി യുവാവ് പോലീസ് പിടിയിലായി.

ജിദ്ദയിലാണ്, റെസ്റ്റോറന്റിൽ കൂടെ ജോലി ചെയ്യുന്ന യുവതിയുടെ കയ്യിൽ സ്പർശിച്ചതിനെ തുടർന്ന് യുവാവ് അറസ്റ്റിലായത്.

സംഭവത്തിന്റെ ദൃശ്യം പകർത്തിയ ഒരാൾ വീഡിയോ എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തു വിടുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വനിതാ ഉപഭോക്താക്കളിൽ ഒരാളോട് സംസാരിച്ചുകൊണ്ട് യുവതി ഓർഡർ സ്വീകരിക്കുന്നതിനിടയിലാണ് പ്രതിയായ യെമെനി നടന്നുവന്ന് നേരെ യുവതിയുടെ കയ്യിൽ സ്പർശിക്കുന്നത്.

തുടർന്ന് യുവതി കൈ വലിക്കുന്നതും ഇയാൾ വീണ്ടും കൈ നീക്കി യുവതിയുടെ കയ്യിൽ സ്പർശിക്കുകയും യുവതി ഇയാളിൽ നിന്ന് മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം .

വീഡിയോ വൈറലായതോടു കൂടി പ്രതിയെ തിരിച്ചറിഞ്ഞ ജിദ്ദ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.

പീഢന നിയമ പ്രകാരം, ജോലിസ്ഥലത്ത് വെച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക്, അഞ്ച് വർഷം വരെ തടവും മൂന്ന് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.

വീഡിയോ കാണാം 👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q