സൗദിയിൽ പൊതു സ്ഥലത്ത് വെടി വെച്ചും മനപുർവ്വം കാർ കൊണ്ടിടിച്ചും അക്രമം; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു; വീഡിയോ
റിയാദ്: അൽ ഖർജിൽ യുവാക്കൾ തമ്മിലുണ്ടായ വെടി വെപ്പിലും മനപൂർവ്വം ഉണ്ടാക്കിയ ആക്സിഡന്റിലും രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
ഒരു കൂട്ടം യുവാക്കൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന സംഘർഷമായിരുന്നു ഇപ്പോൾ അക്രമണത്തിലേക്ക് നയിച്ചത്.
അതേ സമയം സൈബർ ക്രൈം നിയമ പ്രകാരം സംഭവം ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
യുവാക്കൾ തമ്മിൽ സംഘർഷത്തിലേർപ്പെടുന്നതിന്റെയും ആക്സിഡന്റ് ഉണ്ടാക്കുന്നതിന്റെയും വെടി വെപ്പ് നടത്തുന്നതിന്റെയും വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
