ബുധനാഴ്‌ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം; ജാഗ്രതാ നിർദ്ദേശം
റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ശനിയാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ഛു.
എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും വെള്ളപ്പൊക്കം , ജല ചതുപ്പുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും അപകട സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നതിനാൽ അവയിൽ നീന്തരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മക്ക, അസീർ, ജിസാൻ, അൽബാഹ, മദീന, നോർത്തേൺ ബോഡർ, ഹായിൽ, അൽജൗഫ്, തബൂക്ക്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കാറ്റും മഴയുമെല്ലാം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ വിവിധ മീഡിയ പ്ളാറ്റ് ഫോമുകളിലെ പ്രസ്താവനകൾ ശ്രദ്ധിക്കണമെന്നും അധികൃതർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa