സൗദിയിൽ വൈദ്യുതി സ്തംഭിച്ചാൽ ഉപഭോക്താവിന് 400 റിയാൽ നഷ്ടപരിഹാരം
റിയാദ്: ഒരു വർഷത്തിനുള്ളിൽ രണ്ട് തവണ വൈദ്യുതി സ്തംഭിക്കുകയും അത് മൂലം രണ്ട് തവണയും വൈദ്യുതി വിതരണം രണ്ട് മണിക്കൂറിലധികം സമയം വിതരണം ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപഭോക്താവിനു നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിനു 400 റിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് സൗദി വാട്ടർ ആൻ്റ് ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തിറക്കിയ ഗൈഡിൽ പറയുന്നു.
നേരത്തെ തീരുമാനിച്ച വൈദ്യുതി മുടക്കത്തെക്കുറിച്ച് ഉപഭോക്താവിനെ രണ്ട് ദിവസം മുംബെങ്കിലും അറിയിച്ചില്ലെങ്കിൽ സർവീസ് ദാതാക്കൾ 100 റിയാൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ബിൽ അടച്ച് രണ്ട് മണിക്കൂറിനുള്ളിൽ കണക്ഷൻ പുനസ്ഥാപിക്കാതിരുന്നാലും 100 റിയാൽ ഉപഭോക്താവിനു നഷ്ടപരിഹാരം നൽകണം.
വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ , പുനസ്ഥാപിക്കൽ, പുതിയ കണക്ഷൻ നൽകൽ, വിവിധ നഷ്ടപരിഹാരങ്ങൾ തുടങ്ങി സേവന ദാതാാക്കളും ഉപഭോക്താക്കളുമായി ബന്ധപ്പെട്ടാ വിവിധ മാർഗ നിർദ്ദേശങ്ങൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന ഗൈഡിൽ വിശദീകരിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa