സൗദിയിൽ തൊഴിൽ സാധ്യത തേടുന്നവർ ഇപ്പോഴും ധാരാളം
വിവിധ തൊഴിൽ നിയമ വ്യവസ്ഥകളുടെ നൂലാമാലകൾ നില നിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴും സൗദി അറേബ്യയിലേക്ക് ജോലിയന്വേഷിച്ച് പോകുന്നവർ ധാരാളമുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ജോലിയുദ്ദേശിച്ച് പോകുന്നവർക്ക് ഇപ്പോഴും സൗദിയിൽ എന്തെങ്കിലും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നതാണ് ഇതിന് പ്രധാന കാരണം.
വിവിധ പ്രൊഫഷനുകൾക്ക് പരീക്ഷകളും മറ്റും ബാധകമാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്ത് തന്നെ സൗദിയിൽ പുതിയ മേച്ചിൽപ്പുറം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ എണ്ണവും വിരളമല്ല.
അതേ സമയം ഗാർഹിക തൊഴിൽ വിസകൾക്ക് വലിയ സങ്കീർണ്ണതകൾ ഇല്ല എന്നതിനാൽ ഗാർഹിക തൊഴിൽ വിസകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അധികൃതർ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ വിസയിൽ എത്തിയവർ അര ലക്ഷമാണ്.
സൗദിയിലേക് ഫ്രീ വിസയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ബഹുഭൂരിഭാഗവും പ്രൊഫഷണൽ ടെസ്റ്റുകൾ ആവശ്യമില്ലാത്ത പ്രൊഫഷനിലുള്ള വിസകൾ ആണ് തിരഞ്ഞെടുക്കുന്നത് എന്നും ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു.
സൗദി വിഷൻ 2030 നോടനുബന്ധിച്ച് വരുന്ന വിവിധ പ്രൊജക്റ്റുകളുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നതിനാൽ തൊഴിലനേഷകരെ സൗദി നിരാശരാക്കില്ലെന്നത് തീർച്ചയാണെന്നാണ് സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയളിയോട് പങ്ക് വെക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa