തിങ്കളാഴ്‌ച, ജൂൺ 8, 2026
SportsTop Stories

നെയ്മറിന്റെ ഇന്ത്യയിലേക്കുളള വരവ് അനിശ്ചിതത്വത്തിൽ

മുംബൈ: എ എഫ് എസി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്കെതിരെ മത്സരിക്കാൻ എത്തുന്ന സൗദിയുടെ അൽ ഹിലാൽ നിരയിൽ സൂപർ താരം നെയ്മർ ഉണ്ടാകുമോ എന്ന കാര്യം സംശയത്തിൽ.

കഴിഞ്ഞദിവസം ഉറുഗ്വേയ്ക്കെതിരായ ബ്രസീലിന്റെ മത്സരത്തിൽ നെയ്മറിനേറ്റ പരിക്ക് അതീവ ഗുരുതരമാണ് എന്നുള്ളതാണ് ഇതിന് കാരണം.

ബ്രസീൽ തോറ്റ മത്സരത്തിൽ 44 ആം മിനുട്ടിൽ ആയിരുന്നു നെയ്മറിന്റെ കാൽ മുട്ടിനു പരിക്കേറ്റത്. ഡോക്ടർമാരുടെ വിദഗ്ധ പരിശോധനകൾക്ക് ശേഷമായിരിക്കും നെയ്മറിന്റെ ഭാവി തീരുമാനിക്കപ്പെടുക.

നവംബർ 6 നാണ് സൗദി ടീം അൽ ഹിലാൽ മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ് സിയുമായി ഏറ്റു മുട്ടുക.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്