Saturday, September 21, 2024
Middle EastTop Stories

മഹാഭൂരിഭാഗം ഇസ്രായേലികളും ഹമാസ് ആക്രമണത്തെ നെതന്യാഹുവിന്റെ പരാജയമായി വിലയിരുത്തുന്നു

ഇസ്രായേലികളിൽ ഭൂരിഭാഗം പേരും ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആസൂത്രിതമായ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതായി അഭിപ്രായപ്പെടുന്നു.

ഇസ്രായേലിൽ നടത്തിയ ഒരു സർവേയിലാണ് 80 ശതമാനം ഇസ്രയേലികളും ഹമാസ് ആക്രമണം തടയുന്നതിൽ നെതന്യാഹു പരാജയപ്പെട്ടതായി അഭിപ്രായപ്പെട്ടത്.

സർവേയിൽ പങ്കെടുത്ത 21 ശതമാനം പേർ ഗാസക്കെതിരെ കരയുദ്ധം ചെയ്യുന്നതിനെ എതിർക്കുന്നവരാണ്. 65 ശതമാനം ഇസ്രായേലികൾ കരയുദ്ധത്തെ അനുകൂലിക്കുന്നു.

8 ശതമാനം പേർ മാത്രമാണ് ഗാസക്ക് സമീപം തെക്കൻ ഇസ്രായേലിൽ1,400 പേരെങ്കിലും കൊല്ലപ്പെട്ട ആക്രമണത്തിന് നെതന്യാഹു ഉത്തരവാദിയല്ല എന്ന് പറഞ്ഞത്.

ഒക്ടോബർ 18-19 തീയതികളിൽ ലാസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ യുടെ വിശദാംശങ്ങൾ ഇസ്രായേലി പത്രമായ മാരിവ് ആണ് പുറത്ത് വിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q