ഗാസയിലെ രണ്ട് ദിവസം മുമ്പ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ ഒരു ശിശു; വീഡിയോ കാണാം
ഗാസ മുനമ്പിൽ വീട് തകർന്ന് രണ്ട് ദിവസത്തിന് ശേഷം അവശിഷ്ടങ്ങൾക്കടിയിൽ ഒരു ശിശുവിനെ ജീവനോടെ കണ്ടെത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് രേഖപ്പെടുത്തി.
രണ്ട് ദിവസമായി അവശിഷ്ടങ്ങൾക്കടിയിൽ കിടന്ന് തളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആശുപത്രിക്കുള്ളിൽ വെച്ച് ശിശുവിനെ പരിചരിക്കുന്നതാണു ക്ളിപിൽ കാണാൻ സാധിക്കുന്നത്.
‘രണ്ട് ദിവസത്തിന് ശേഷം ഞങ്ങൾ അവനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തി, നിലവിളിയുടെ ശബ്ദം ഞങ്ങൾ കേട്ടു, ഞങ്ങൾ അവന്റെ അടുക്കൽ എത്തുന്നതുവരെ ഞങ്ങൾ ശബ്ദം പിന്തുടർന്നു.” – കുട്ടിയെ രക്ഷപ്പെടുത്തിയവരിൽപ്പെട്ടയാൾ പറഞ്ഞു.
അതേ സമയം ഇസ്രായേലി ആക്രമണത്തിൽ ഇത് വരെയായി 4100 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗാസയിലെ രണ്ട് ദിവസം മുംബ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കണ്ടെത്തിയ ശിശുവിനെ കാണാം. വീഡിയോ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa